Gorakhpur tragedy: Uttar Pradesh police arrest Dr Kafeel Khan <br /> <br />ബാബാ രാഘവ് ദാസ് മെഡിക്കൽ കോളജിൽ കുഞ്ഞുങ്ങളുടെ കൂട്ടമരണവുമായി ബന്ധപ്പെട്ട് ശിശുരോഗ വിഭാഗം മുൻതലവൻ ഡോ ഫീൽ ഖാൻ അറസ്റ്റിൽ. വസതിയിൽനിന്നാണ് ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തത്. <br />സ്വകാര്യ പ്രാക്ടീസ്, കെടുകാര്യസ്ഥത, അഴിമതി എന്നിവയാണു ചുമത്തിയിരിക്കുന്ന കുറ്റം. ദുരന്തം നടക്കുമ്പോൾ ഖാനായിരുന്നു ശിശുരോഗ വിഭാഗത്തിന്റെ തലവൻ. സ്വന്തം കയ്യിൽനിന്നു പണം നൽകി ആവശ്യമായ ഓക്സിജൻ സിലിണ്ടറുകൾ വാങ്ങിയ കഫീൽ ഖാനെ സസ്പെൻഡ് ചെയ്തതു വിവാദമായിരുന്നു.